Oracle Linux 6

Oracle Linux 6-ലേക്കു് സ്വാഗതം

ലോകത്തിലെ ഏറ്റവും പ്രമുഖമായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍

ശക്തമായ കെട്ടുറപ്പും അടിത്തറയുമാണു് Oracle Linux 6-ന്റെ എറ്റവും പ്രധാനപ്പെട്ട സവിശേഷതകള്‍. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന്റേയും വ്യവസായ പങ്കാളികളുടേയും കൂട്ടായ സഹകരണത്തോടു് കൂടി തയ്യാറാക്കിയിട്ടുള്ള Oracle Linux 6, സുരക്ഷതത്വത്തോടും ആത്മവിശ്വാസത്തോടും കൂടി വൈവിധ്യവും വിഭിന്നവുമായ കമ്പ്യൂട്ടര്‍ പ്രയോഗങ്ങള്‍ അനായാസേന നിര്‍വഹിക്കുവാനും സജ്ജമാണു്.

ശക്തമായ അടിത്തറ, ലളിതമോ സങ്കീര്‍ണ്ണമോ ആയ ഉപയോഗങ്ങള്‍ക്കു് അനുയോജ്യം, ഉപയോഗിയ്ക്കുവാനുള്ള എളുപ്പം, മറ്റു് ഓപ്പറേറ്റിങ് സിസ്റ്റവുമായി ചേര്‍ന്നു് പ്രവര്‍ത്തിയ്ക്കുവാനുള്ള കഴിവു്, ഏതു് കമ്പ്യൂട്ടര്‍ ചുറ്റുപാടുകളിലും അനായാസേന ഉപയോഗിയ്ക്കുവാനുള്ള സാധ്യത, വിര്‍ച്ച്വലൈസേഷന്‍ സംവിധാനങ്ങളില്‍ അതിഥി ആതിഥേയ ക്രമീകരണങ്ങള്‍ വേഗത്തില്‍ സജ്ജീകരിയ്ക്കുവാന്‍ സാധിയ്ക്കുന്നു, ഉപയോക്താവിന്റെ വൈവിധ്യവും മാറിവരുന്ന ആവശ്യങ്ങളും മുന്നില്‍ കണ്ടു് കൊണ്ടുള്ള നിര്‍മ്മാണ വൈശിഷ്ട്യം എന്നിവയെല്ലാം Oracle Linux 6-നെ വ്യത്യസ്ഥയും പുതുമയുള്ളതുമാക്കുന്നു. Oracle Linux-നെ ഒരു വ്യവയായ പങ്കാളിയായി തെരഞ്ഞെടുക്കുവാന്‍ Oracle Linux 6-നുള്ള സമ്പൂര്‍ണ്ണ പിന്തുണയും സാങ്കേതിക സഹായങ്ങളും Oracle Linux ഉറപ്പു് തരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി Oracle Linux പ്രൊഡക്ട് താള്‍. കാണുക.

മറ്റു് വിവരങ്ങള്‍:

പ്രകാശനക്കുറിപ്പുകള്‍

പ്രകാശനം സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍.

Oracle Linux ഉപയോക്താവിനുള്ള പോര്‍ട്ടല്‍

പ്രധാന വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും, നോളഡ്ജ്ബെയിസ് തെരയുന്നതിനും, ആവശ്യമായ പിന്തുണ നല്‍കുന്നതിനും ഒക്കെയുള്ള തട്ടകം.

വിവരണക്കുറിപ്പു്

Oracle Linux, മറ്റു് Oracle Linux പ്രൊഡക്ടുകള്‍ എന്നിവയെപ്പറ്റിയുള്ള വിവരണങ്ങള്‍.

Oracle Linux നെറ്റ്‌വര്‍ക്ക്

സിസ്റ്റങ്ങള്‍ ഉത്തമമായി കൈകാര്യം ചെയ്യുന്നതിനുള്ള വെബ് അതിഷ്ഠിത അഡ്മിനിസ്ട്രേഷന്‍ ഇന്റര്‍ഫെയിസ്.